malappuram local

കരിപ്പൂര്‍-ജിദ്ദ മേഖലയിലേക്ക് എയര്‍ഇന്ത്യ പുതിയ സര്‍വീസ് ആരംഭിക്കുന്നു



കരിപ്പൂര്‍: കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ പുതിയ സര്‍വീസ് ആരംഭിക്കുന്നു. തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വീസ് നടത്താനാണ് തീരുമാനം. വരുന്ന ഒക്ടോബറില്‍ സര്‍വീസ് ആരംഭിക്കും. പതിവ് യാത്രക്കാര്‍ക്ക് പുറമെ ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും. കഴിഞ്ഞ ഫെബ്രുവരിയിലാണ് എയര്‍ ഇന്ത്യ ഈ ശ്രേണിയില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇക്കോണമി ക്ലാസില്‍ 162 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ആഴ്ച്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും. മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവും എയര്‍ഇന്ത്യയുടെ പുതിയ സര്‍വീസ്. 2015 ഏപ്രില്‍ 30 മുതല്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ സര്‍വീസ് നിലച്ചത്. പിന്നീട് സൗദിയിലെ ദമാം, റിയാദ് മേഖലയിലേക്ക് നേരിട്ട് സര്‍വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂര്‍-ജിദ്ദ സെക്ടറിലേക്ക് ദൂരം കൂടുതലായതിനാല്‍ ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനായിരുന്നില്ല. സര്‍വീസ് വര്‍ധിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it