Flash News

കരിപ്പൂരില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.25 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ അറേബ്യയയടെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തിയ കോഴിക്കോട് ചേവായൂര്‍ നെങ്ങോട്ടുതാഴത്ത് സുബൈര്‍(41) ശരീരത്തില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്. 2.31 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഈ സംയുക്തത്തില്‍ നിന്നാണ് 1.25 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ദുബയ് കള്ളക്കടത്തു മാഫിയയുടെ അംഗമായ ഇയാള്‍ സംശയം തോന്നാതിരിക്കാന്‍ ഷാര്‍ജയില്‍ നിന്നാണ് വിമാനം കയറിയതെന്ന് അധികതര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 36,33588 രൂപ വിലവരും. ഒരാഴ്ചയ്ക്കിടെ 5 കോടി വിലവരുന്ന സ്വര്‍ണമാണ് ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് കരിപ്പൂരില്‍ പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it