കരിപ്പൂരില്‍ 29 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ 28.99 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കണ്ണൂര്‍ അലവില്‍ പള്ളിയമൂല ആകാശില്‍ (24) നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇന്നലെ ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ 1805 ഗ്രാം മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചിരുന്നു. മിശ്രിതത്തില്‍ നിന്നാണ് 918 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍, ജോ. കമ്മീഷണര്‍ അനീഷ് രാജന്‍, അസി. കമ്മീഷണര്‍ നിധിന്‍ ലാല്‍, സൂപ്രണ്ടുമാരായ വി മുരളീധരന്‍, കെ സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it