Flash News

കരിപ്പൂരില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബയില്‍ നിന്ന് ഇന്നലെ രാവിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊയിലാണ്ടി സ്വദേശി റഹീമില്‍ നിന്നാണ് 20 ലക്ഷം രൂപ വിലയുള്ള 663 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പൗഡര്‍ ടിന്‍, ചിപ്‌സ് ബോക്‌സ് എന്നിവയ്ക്ക് അകത്തായിരുന്നു സ്വര്‍ണം.
Next Story

RELATED STORIES

Share it