കരിപ്പൂരില്‍ റണ്‍വേ-ഏപ്രണ്‍ അനുമതി കാത്തുകിടക്കുന്നു

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വേ-ഏപ്രണ്‍ തുറന്നു കൊടുക്കാനാവാതെ അനുമതി കാത്തു കിടക്കുന്നു.— ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കാത്തതിനാലാണ് 2013ല്‍ പൂര്‍ത്തിയായ പുതിയ റണ്‍വെ ഏപ്രണ്‍ തുറക്കാനാവാത്തത്.—
രണ്ട് വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം പുതിയ ഏപ്രണിലുണ്ട്. കരിപ്പൂരില്‍ 10 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള റണ്‍വെ-ഏപ്രണ്‍ ആണ് നിലവിലുള്ളത്.— എന്നാല്‍, വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ഏപ്രണില്‍ സൗകര്യമില്ലാതെ വിമാനങ്ങള്‍ റണ്‍വേയിലും, ബോം മ്പ് ഭീഷണിയുള്ള വിമാനങ്ങള്‍ നിര്‍ത്താനായി സജ്ജീകരിച്ച ഐസുലേഷന്‍-ബേയിലുമായി നിര്‍ത്തിയിടേണ്ട അവസ്ഥയാണുള്ളത്.— ഇതിനെ തുടര്‍ന്നാണു മൂന്ന് വര്‍ഷം മുമ്പ് നിലവിലുള്ള ഏപ്രണിനോടു ചേര്‍ന്ന് പുതിയ ഏപ്രണ്‍ ഒരുക്കിയത്.— പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ഏപ്രണില്‍ രണ്ടു വിമാനങ്ങള്‍ നിര്‍ത്താനുളള സൗകര്യമുണ്ട്.— എന്നാല്‍, ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ഡിജി—സിഎയുടെ അനുമതി വേണം.— എയര്‍പോര്‍ട്ട് അതോറിറ്റി ലക്ഷങ്ങള്‍ മുടക്കിയാണ് കരിപ്പൂരില്‍ റണ്‍വെ-ഏപ്രണ്‍ നിര്‍മിച്ചത്. —തുടര്‍ന്ന് ഡല്‍ഹിയിലെ ഡിജിസി—എ കാര്യാലയത്തില്‍ നിന്ന് അനുമതിക്കായി അപേക്ഷ അയച്ചെങ്കിലും നിരാകരിച്ചു.— ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഡിജി—സി—എയുടെ നിലപാട്.— പിന്നീട് വീണ്ടും നിര്‍ദേശങ്ങള്‍ പാലിച്ച് അനുമതിക്ക് അപേക്ഷിച്ചിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.— റണ്‍വെ-റീകാര്‍പറ്റിങ് പ്രവൃത്തികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും.— അപ്പോള്‍ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിലെത്തുമെന്നാണു പ്രതീക്ഷ.
Next Story

RELATED STORIES

Share it