കരിപ്പൂരില്‍ മൂടല്‍മഞ്ഞ് ; ആറ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു



കൊണ്ടോട്ടി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ആറു വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ പുലര്‍ച്ചെ 3.45 നും ആറിനും ഇടയില്‍ വന്നെത്തിയ വിമാനങ്ങളാണ് ലാന്‍ഡിങ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. പുലര്‍ച്ചെ 3.45നുള്ള ഇത്തിഹാദ് എയര്‍വെയ്‌സിന്റെ അബൂദബി-കരിപ്പൂര്‍, 3.55നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ-കരിപ്പൂര്‍, നാലിനുള്ള ഒമാന്‍ എയറിന്റെ മസ്‌കത്ത്-കരിപ്പൂര്‍, 4.15നുള്ള ഇന്‍ഡിഗോയുടെ മസ്‌കത്ത്-കരിപ്പൂര്‍, 5.35നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദബി-കരിപ്പൂര്‍, 5.50നുള്ള ഒമാന്‍ എയറിന്റെ സലാല-കരിപ്പൂര്‍ വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.വിമാനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുപോയതോടെ യാത്രക്കാരെ കാത്തിരുന്നവരും ഗള്‍ഫിലേക്ക് പോവാനെത്തിയവരും ആശങ്കയിലായി. തിരിച്ചുവിട്ട വിമാനങ്ങള്‍ പിന്നീട് രാവിലെ 8.30നും 10.30നും ഇടയില്‍ കരിപ്പൂരില്‍ തിരിച്ചെത്തി.
Next Story

RELATED STORIES

Share it