malappuram local

കരിപ്പൂരില്‍ നാലു പേരില്‍ നിന്ന് 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകളടക്കം നാലുപേരില്‍ നിന്നായി 33 ലക്ഷത്തിന്റെ 1121 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരികളില്‍ നിന്നായി 636 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ഒരാളില്‍ നിന്ന്  23 വളകള്‍,ഒരു മോതിരം,മൂന്ന് മാലകള്‍ എന്നിവയാണ് പിടികൂടിയത്.386 ഗ്രാം തൂക്കവും 11,58000രൂപ വിലയും വരും.
ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യാത്രക്കാരിയില്‍ നിന്നും നാല് വളകള്‍,ഒരു മോതിരം,രണ്ട് മാലകള്‍ കണ്ടെത്തി.250 ഗ്രാം തൂക്കവും 750000 രൂപ വിലയും വരും. ദുബായില്‍നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് 485 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 300 ഗ്രാം തൂക്കംവരുന്ന രണ്ടു മാലകള്‍ കണ്ടെടുത്തു. ഇവക്ക് 90000 രൂപ വിലവരും. താമരശ്ശേരി സ്വദേശിയായ മറ്റൊരുയാത്രക്കാരനില്‍ നിന്നും 18 ഗ്രാമിന്റെ ഒരു മാലയാണ് കണ്ടെടുത്തത്. ഇതിന് 5,25000 രൂപ വിലവരും.
Next Story

RELATED STORIES

Share it