malappuram local

കരിപ്പൂരില്‍ ഒരു മാസത്തിനിടെ പിടികൂടിയത് എട്ടുകിലോ സ്വര്‍ണം



കൊണ്ടോട്ടി: കരിപ്പൂരില്‍ ഒരു മാസത്തിനിടെ കസ്റ്റംസ് പിടികൂടിയത് എട്ട് കിലോ സ്വര്‍ണം. സ്വര്‍ണക്കടത്ത് കൂടുതലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് പിടികൂടിയത്. സ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ കരിപ്പൂരില്‍ പരിശോധന കര്‍ക്കശമാക്കി. ഡോര്‍ ഫ്രൈയിം മെറ്റല്‍ ഡിക്ട്റ്റര്‍ സംവിധാനം വഴിയാണ് കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന.  കസ്റ്റംസ് ഹവില്‍ദാര്‍ മാല മോഷ്ടിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസിലെ വിജിലന്‍സ് വിഭാഗവുമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഹവില്‍ദാറെ സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോഴിക്കോട്  കക്കട്ടില്‍ സ്വദേശിയായ യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ഹവില്‍ദാര്‍ കരീമിനെ അറസ്റ്റ് ചെയ്തത്.  ദുബയിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ 25 ഗ്രാം വരുന്ന സ്വര്‍ണമാല നഷ്ടമായത്. അതിനിടെ, സംഭവത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് കസ്റ്റംസ് അറിയിച്ചു. ഐആര്‍എസ് ഉദ്യോഗസ്ഥരായ രണ്ട് അസി. കമീഷണര്‍മാരെ ജൂണില്‍ നടക്കുന്ന സ്വഭാവിക സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് സ്ഥലം മാറ്റിയത്.
Next Story

RELATED STORIES

Share it