കരിപ്പൂരില്‍ എഫ്ടിഐ സംവിധാനം സ്ഥാപിക്കുന്നു

കൊണ്ടോട്ടി: വ്യോമഗതാഗത നിയന്ത്രണത്തിന്റെ ഭൂതല വാര്‍ത്താ വിനിമയ സംവിധാന ശാക്തീകരണം ലക്ഷ്യം വച്ച് ഫ്യൂറിസ്റ്റിക് ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ടിഐ) സംവിധാനം കരിപ്പൂരില്‍ സ്ഥാപിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളേയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താ വിതരണത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്.
രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനത്തിന്റെ കേന്ദ്ര നിയന്ത്രണം ഡല്‍ഹിയിലായിരിക്കും. അമേരിക്കന്‍ കമ്പനിയായ ഹാരിസ് കോര്‍പറേഷനാണ് രാജ്യവ്യാപകമായി നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ആറു മാസം കൊണ്ട് പദ്ധതി കമ്മീഷന്‍ ചെയ്യാനാവും. ഹാരിസ് കോര്‍പറേഷന്‍ പ്രതിനിധി ജെഫ് കുല്‍ദീപ് കൗഷിക്, ഹിമാന്‍ഷി സിങ്, കബില്‍ ബെന്‍സാല്‍ ഇന്നലെ കരിപ്പൂരിലെത്തി.
Next Story

RELATED STORIES

Share it