malappuram local

കരിപ്പൂരില്‍ ആറു യാത്രക്കാരില്‍ നിന്ന് 68.64 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ആറ് യാത്രക്കാരില്‍ നിന്നായി 68.64 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്നലെ എത്തിയവരില്‍ നിന്നാണ് 2165.6 ഗ്രാം സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് കിഴക്കോത്ത് മടവൂര്‍മുക്ക് പടിഞ്ഞാറപ്പുരയില്‍ ജംഷീറില്‍ നിന്നു 15.37 ലക്ഷം രൂപ വില വരുന്ന 484.9 ഗ്രാമും കണ്ണൂര്‍ നിര്‍മലഗിരി കാരിയില്‍ പള്ളിക്കണ്ടി കാട്ടില്‍ പുറായില്‍ റൈഷാദില്‍ നിന്നു 15.86 ലക്ഷം രൂപയുടെ 500.6 ഗ്രാമും സ്വര്‍ണവുമായി കണ്ടെത്തിയത്.
കോഴിക്കോട് മണിപ്പുറം കളന്‍തിരുത്തി കളപ്പള്ളിയില്‍ അബ്ദുല്‍ ജലീലില്‍ നിന്നു 14.54 ലക്ഷത്തിന്റെ 498.6 ഗ്രാമും കോഴിക്കോട് മുക്കം കാരശ്ശേരി ചാലില്‍ ഷംസുദ്ദീനില്‍ നിന്ന് 11.71 ലക്ഷത്തിന്റെ 369.5 ഗ്രാമും മലപ്പുറം വലിയ പറപ്പൂര്‍ അനന്താവൂര്‍ തോട്ടുപുറത്ത് ഹാജറയില്‍ നിന്നു 7.35 ലക്ഷത്തിന്റെ 232 ഗ്രാമും തിരൂര്‍ പൂക്കയില്‍ ബസാര്‍ മുബാറകില്‍ നിന്നു 2.33 ലക്ഷത്തിന്റെ 80 ഗ്രാമും പിടികൂടി.
Next Story

RELATED STORIES

Share it