ernakulam local

കരിപ്പാലം മൈതാനത്തിന് മൗലാന ആസാദിന്റെ പേരിടണമെന്ന്

മട്ടാഞ്ചേരി: നവീകരിച്ച കരിപ്പാലം മൈതാനത്തിന് ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ മന്ത്രി മൗലാനാ ആസാദിന്റെ പേര് നല്‍കണമെന്ന ആവശ്യം ഉയരുന്നു. സ്വാതന്ത്രത്തിനു മുന്‍പ് മൗലാനാ ആസാദ് ഈ മൈതാനത്തിലെത്തി നാട്ടുകാരെ അഭിസംബോധന ചെയ്തിരുന്നു. അന്ന് മൈതാനവും സമീപ പ്രദേശവും നിറഞ്ഞിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആവേശകരമായ ആസാദിന്റെ സംസാരം ഇന്നും ഓര്‍ക്കുന്നതായി എണ്‍പത്തി രണ്ടുകാരനായ ബീരാസ പറയുന്നു. സന്ദര്‍ശനത്തിനു ശേഷം കരിപ്പാലം ആസാദ് മൈതാനം എന്ന് മൈതാനത്തിന് പേരു വന്നത്രെ.
മൈതാനം നവീകരിച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ മൈതാനത്ത് പ്രസംഗിച്ചവരുടെ പട്ടിക എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞുവെങ്കിലും ആസാദിനെ വിസ്മരിച്ചു. ഇതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്രചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആസാദിന്റെ പേര് മൈതാനത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്ഘാടനം ചെയ്ത മന്ത്രി കെ ടി ജലീലിന് വിവിധ സംഘടനകള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
നഗരസഭ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രിയും നിവേദനം സമര്‍പ്പിച്ചവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
പനയപ്പിള്ളി മൗലാനാ ആസാദ് ലൈബ്രറി സെക്രട്ടറി എന്‍ കെ എം ഷരീഫ് ഇക്കാര്യം ആവശ്യപ്പെട്ട് മേയര്‍ക്കും നിവേദനം സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it