Alappuzha local

കരിനില പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കില്‍ നാലു പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കരിനിലപാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൃഷിയോഗ്യമാക്കുന്നു.
3588 ഹെക്ടറിലായി 44 പാടശേഖരങ്ങളാണ് പുറക്കാട് കരിനിലവികസന ഏജന്‍സിയുടെ കീഴിലുള്ളത്. ഈ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുള്ള കര്‍മ പദ്ധതി സമര്‍പ്പണവും കാര്‍ഷിക സെമിനാറും നാളെ നടക്കും.
രാവിലെ 10ന് അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന കാര്‍ഷിക സെമിനാറില്‍ കരിനില മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ: കെ ജി.പത്മകുമാര്‍ ക്ലാസ് നടത്തും.11.30 ന് നടക്കുന്ന സമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലക്‌സ് സി മാത്യു പദ്ധതി വിശദീകരിക്കും.
ജില്ലാ കളക്ടര്‍ ടി വി.അനുപമ പദ്ധതി സമര്‍പ്പണം നടത്തും.
Next Story

RELATED STORIES

Share it