kozhikode local

കരിഞ്ചോല ദുരന്തം: ആംബുലന്‍സുകള്‍ പ്രതിഫലം പറ്റിയത് വിവാദമാവുന്നു

പി കെ സി മുഹമ്മദ്
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിനോടനുബന്ധിച്ച്  സേവനത്തിനെത്തിയ ആമ്പുലന്‍സുകള്‍ പ്രതിഫലം കൈപറ്റിയത് വിവാദമാവുന്നു.ഇവിടെ സേവനത്തിനെത്തിയ ആംബുലന്‍സുകളില്‍ പത്ത് പേരാണ് കലക്ടര്‍ക്ക് പ്രതിഫലം ആവശ്യപ്പെട്ടു അപേക്ഷിച്ചിരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവ ക്രോഡീകരിച്ചു പ്രതിഫലവും മറ്റും ശരിയാക്കുന്ന ഏഞ്ചല്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടന മുഖാന്തിരമാണ് വാഹന ഉടമകളും ഡ്രൈവര്‍മാരും പ്രതിഫലത്തിനു അപേക്ഷിച്ചത്. ഒരു കിലോമീറ്റര്‍ ദൂരം പോലും സേവനത്തിനായി ഓടാത്തവരും പണം കൈപറ്റിയിട്ടുണ്ട്.
കരിഞ്ചോലയില്‍ സേവനത്തിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 23 ഓളം ആംബുലന്‍സുകളാണ് എത്തിയിരുന്നത്. എസ്‌വൈഎസ് സാന്ത്വനം,പ്രതീക്ഷ മെഡിക്കല്‍ കോളജ്, വിഖായ, കെയര്‍ ഓണ്‍ വീല്‍സ്, ഗ്രീന്‍ ആര്‍മി, എസ്‌കെഎസ്എസ്എഫ്, സിഎച്ച്് സെന്റര്‍ മെഡിക്കല്‍ കോളാജ്, സേവാ ഭാരതി, നന്മ കോരങ്ങാട് തുടങ്ങി പണം കൈപറ്റിയ 10 പേരടക്കം 23 പേരാണ് സേവനത്തിനായി എത്തിയിരുന്നത്. പലരും ഈ സ്ഥലത്ത് എത്തി കാത്തിരുന്നു എന്നതില്‍ കവിഞ്ഞ് വേറെ ഒരു സേവനവും ചെയ്തിട്ടില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകരും മറ്റും പറയുന്നു.
പത്തില്‍ താഴെ കിലോമീറ്ററുകള്‍ മാത്രം ഓടിയ ആംബുലന്‍സുകളായ സിഎച്ച് സെന്റര്‍ താമരശ്ശേരി 173 കിലോമീറ്റര്‍ ഓടിയതായി കാണിച്ച് 3028 രൂപയാണ് പ്രതിഫലത്തിനു ആവശ്യപ്പെട്ടത്.
ഇതു പോലെ തീവ്ര ഹിന്ദുത്വ സംഘടനയുടെ അജ്ഞനേയയുടെ ആംബുലന്‍സ് 300 കിലോമീറ്റര്‍ ഓടിയതായി കാണിച്ചു 5250 രൂപയും, കിംസ് ട്രസ്റ്റ് കൊടുവള്ളിയുടെ കെഎല്‍ 57-എഫ് 8914 വാഹനം 30 കിലോമീറ്റര്‍ ദൂരം ഓടിയതായി കാണിച്ചു 525 രൂപയും, മില്ലത്ത് റിലീഫ് സെല്‍ വാവാട് 65 കിലോമീറ്ററിനു 1138 രൂപ, ഹെല്‍പിങ് ഹാന്റ്‌സ് എന്ന സംഘടനയുടെ ആംബുലന്‍സ് 70 കിലോമീറ്റര്‍റിനു 1750 ഉം കാരുണ്യയുടെ കെഎല്‍എം 57-ആംബുലന്‍സ് 53 കിലോമീറ്ററിനു 2555 ഉം, ഷാജി കൊടുവള്ളിയുടെ ആംബുലന്‍സിനു 187 കിലോമീറ്ററിനു 2805 ഉം, വി പി മുഹമ്മദിന്റെ കെഎല്‍എം 5826 ആംബുലന്‍സ് 28 കിലോമീറ്ററിനു 438 ഉം, പി എ ഫൈസല്‍ കെഎല്‍ 66 ആര്‍-1831 നു 2660 ഉം, ബാലുശ്ശേരി ശ്യാമിന്റെ കെഎല്‍ 55 എഫ് 6804, 50 കിലോമീറ്ററിന്് 1250 രൂപയുമാണ് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it