Kollam Local

കരിങ്ങന്നൂരില്‍ തെരുവ് നായ ശല്യം രൂക്ഷം



ഓയൂര്‍: കരിങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. ഓയൂര്‍ ആയുര്‍ റോഡില്‍ കരിങ്ങന്നൂര്‍, താന്നിമൂട് ,ആലുംമൂട്, അടയറ സമീപ പ്രദേശങ്ങളായ മോട്ടോര്‍കുന്ന് ,ആറ്റൂര്‍കോണം എന്നീ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങള്‍ പോലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിന് സമീപം വിവിധ പ്രദേശങ്ങളില്‍ നിന്നും കോഴിവേസ്റ്റും മറ്റ് മാലിന്യങ്ങളും തള്ളുന്നത് മൂലം നായ കൂട്ടം ഈ പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും ഒരുപോലെ ദിക്ഷണിയായിരിക്കുകയാണ് നായ കൂട്ടം. മാലിന്യം തള്ളുന്നതിലും നായ ശല്യത്തിനും  ഉടന്‍ തന്നെ അധികൃതര്‍ ഇതിന് ഒരു പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it