Flash News

കരിങ്കൊടിയുമായി ജനങ്ങള്‍ തെരുവിലിറങ്ങി;റോഡിലിറങ്ങാതെ മോദി

കരിങ്കൊടിയുമായി ജനങ്ങള്‍ തെരുവിലിറങ്ങി;റോഡിലിറങ്ങാതെ മോദി
X
ചെന്നൈ: കാവേരി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. 'മോദി ഗോ ബാക്ക്' വിളികളുമായി ജനങ്ങല്‍ തെരുവിലിറങ്ങി. കറുത്ത വസ്ത്രം ധരിച്ചും കറുത്ത കൊടികളേന്തിയുമാണ് ജനങ്ങള്‍ മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, തുടങ്ങിയവരും പ്രതിഷേധവുമായി തെരുവിലിറങ്ങി.



ഡിഫന്‍സ് മാനിഫാക്ച്ച്വറിങ് പ്രദര്‍ശനമായ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ നിന്നും അല്‍പം മാറി തിരുവിടന്തായ് എന്ന സ്ഥലത്താണ് പരിപാടി നടക്കുന്നത്. എന്നാല്‍ ജനരോഷം ഭയന്ന് മോദി റോഡ് മാര്‍ഗമുള്ള യാത്ര ഉപേക്ഷിച്ചു. അതിനോടൊപ്പം ജനങ്ങളെ  മുഖാമുഖം കാണുന്നതും ഒഴിവാക്കി. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലെത്തും. അതിനുശേഷം അദ്ദേഹം അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കു വ്യോമമാര്‍ഗം പോകും.
അതേസമയം, റോഡ് മാര്‍ഗമുള്ള യാത്ര റദ്ദാക്കിയ പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എംഡിഎംകെ നേതാവ് വൈക്കോ രംഗത്തെത്തി. 'നിങ്ങള്‍ക്കെന്താ ധൈര്യമില്ലേ മോദീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചിരിക്കുന്നില്ല?' എന്ന് വൈക്കോ ചോദിച്ചു.
Next Story

RELATED STORIES

Share it