kasaragod local

കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനം: കേസെടുത്തില്ലെന്ന് പരാതി



പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്തിലെ കല്ലന്‍പാല്‍ കുന്നില്‍ അനധികൃത കരിങ്കല്‍ ക്വാറിയില്‍ ഖനനത്തിനിടയിലെ സ്‌ഫോടനത്തിന്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കി. മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ മനീഷാണ് പരാതി നല്‍കിയത്. സ്‌ഫോടക വസ്തു ഉപയോഗിക്കുന്നതിനിടെ ക്വാറി ഉടമ തട്ടാന്റവിടെ രാജീവന് കഴിഞ്ഞ ദിവസം ഗുരുതരമായി കൈക്കും കണ്ണിനും പരിക്കേറ്റ് കോയമ്പത്തുര്‍ അരവിന്ദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം അറിഞ്ഞിട്ടും പോലിസ് ഇതുവരെ എഫ്‌ഐആര്‍ ഇടുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാത്തതിനെതിരെയാണ് പരാതി. അനധികൃത കരിങ്കല്‍ ഖനനത്തിന് കൊളവല്ലൂര്‍ പോലിസ് കൂട്ടുനില്‍ക്കുകയാണന്നും പരാതിയില്‍ പറയുന്നു. ജില്ലാ കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍, ജിയോളജി വകുപ്പ്, തലശ്ശേരി തഹസിന്‍ദാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it