Pathanamthitta local

കരിങ്കല്‍ക്കെട്ട് തകര്‍ന്നു ; നിര്‍മാണത്തിലെ അപാകതയെന്ന് ആക്ഷേപം



പന്തളം: കുളത്തിന്റെ സംരക്ഷണത്തിനായി നിര്‍മിച്ച കരിങ്കല്‍ കെട്ട് തകര്‍ന്നുവീണു. നിര്‍മാണത്തിലെ അഴിമതിയും അപാകതയുമെന്ന് ആരോപണം. നഗരസഭയിലെ കുളങ്ങളുടെ നവീകരണനത്തിനായി അനുവദിച്ച തുക ഉപയോഗിച്ച് 13ാം ഡിവിഷനില്‍ നിര്‍മിച്ച കല്‍കെട്ടാണ് തകര്‍ന്നത്.അനുവദനീയമായ തോതില്‍ സിമന്റും മണലും ഉപയോഗിക്കാതെ ബെല്‍റ്റ് കോണ്‍ക്രീറ്റിങ് നടത്തിയതും അടിത്തറ ബലപ്പെടുത്താതെ നിര്‍മാണം നടത്തിയതുമാണ് കെട്ട് ഇടിഞ്ഞു വീഴാന്‍ ഇടയായത്. അന്‍പതിനായിരം രൂപ കുളങ്ങളുടെ നവീകരണത്തിനായി നഗരസഭ ഓരോ കൗണ്‍സിലര്‍ക്കും അനുവദിച്ചിരുന്നു. നിര്‍മാണം നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കല്‍കെട്ടു തകര്‍ന്നത് പ്രദേശവാസികളുടെ ഇടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്കും വകുപ്പു മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശ വാസികള്‍.
Next Story

RELATED STORIES

Share it