കരാര്‍ പുതുക്കിയില്ല; റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് സൂചന
BY kasim kzm19 March 2018 3:48 AM GMT
kasim kzm19 March 2018 3:48 AM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം റിനോ ആന്റോ ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ സൂപ്പര്‍ കപ്പ് വരെയാണ് റിനോയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. എന്നാല്‍, കരാര്‍ അവസാനിക്കാറായിട്ടും പുതുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ക്ലബ്ബ് മാനേജ്മെന്റ് തയ്യാറാകാത്തതാണ് റിനോയെ ബ്ലാസ്റ്റേഴ്സ് വിടാന്‍ പ്രേരിപ്പിക്കുന്നത്.
നേരത്തേ ഐ ലീഗില്‍ ബംഗളൂരു എഫ്സി താരമായിരുന്ന റിനോ ബ്ലാസ്റ്റേഴ്സ് വിട്ട് ബംഗളൂരുവിലേക്കു തന്നെ ചുവടുമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഐ ലീഗിന്റെ ഭാഗമായി നാലു വര്‍ഷത്തോളം റിനോ ബംഗളൂരു എഫ്സിക്കു വേണ്ടി കളിച്ചിട്ടുണ്ട്. റിനോയുടെ കാര്യത്തില്‍ ബംഗളൂരുവിനും താല്പര്യമുണ്ടെന്നിരിക്കെ താരം മഞ്ഞക്കുപ്പായം ഉപേക്ഷിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിലും റിനോ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങും.
ഇക്കഴിഞ്ഞ സീസണില്‍ ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആദ്യ താരമായിരുന്നു റിനോ. ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും പരിക്കു മൂലം പകുതിയിലേറെ മല്‍സരങ്ങള്‍ നഷ്ടമായി. ഇനിയും പരിക്കിന്റെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് റിനോയെ വിട്ടുകളയാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ക്ലബ്ബിന്റെയോ റിനോയുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
റിനോയ്ക്കു പുറമേ ടീമിലെ സൂപ്പര്‍ താരം വിനീതും ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ക്ലബ്ബുമായി നിലവില്‍ ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെ എടികെയും ജംഷഡ്പൂരും വിനീതിനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും പറയുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT