Flash News

കരസേനയില്‍ 9106 ഓഫീസര്‍മാരുടെ കുറവ്

കരസേനയില്‍ 9106 ഓഫീസര്‍മാരുടെ കുറവ്
X
Indian-Army-logo

ന്യൂഡല്‍ഹി: രാജ്യത്തെ കരസേനയില്‍ 2015 ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് 9106 ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍. ആകെ 49631 ഓഫീസര്‍മാര്‍ വരെ ആകാവുന്ന സ്ഥാനത്ത് നിലവില്‍ 40522 ഓഫീസര്‍മാരേ സേനയില്‍ ഉള്ളൂ. ആര്‍മി മെഡിക്കല്‍ കോര്‍, ആര്‍മി ഡെന്റല്‍ കോര്‍, മിലിട്ടറി നഴ്‌സിങ് സര്‍വീസ് എന്നിവയിലെ ഓഫീസര്‍മാരുടെ എണ്ണം ഇതില്‍പെടില്ലെന്നും കേന്ദ്ര രാജ്യരക്ഷാമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
കടുത്ത തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, പ്രയാസം നിറഞ്ഞ ജോലി സാഹചര്യം, ഉയര്‍ന്ന അപകടസാധ്യത എന്നിവയാണ് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണം. പരിശീലനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതും എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.
ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കൂടുതല്‍ ആകര്‍ഷകമാക്കുയും പുതുതായി കേണല്‍ (ടൈം സ്‌കെയില്‍) റാങ്ക് കൊണ്ടുവന്നും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചും കുടുംബത്തെ കൂടെ താമസിക്കാന്‍ അനുവദിച്ചും കൂടുതല്‍ ഓഫീസര്‍മാരെ സേനയിലേയ്ക്കാകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it