Flash News

കരസേനയില്‍ ജോലി : കോടികള്‍ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍



കാട്ടാക്കട: മിലിറ്ററിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കൊട്ടാരക്കര വാളകം അണ്ടൂര്‍ പൂവണത്തുംവിള വീട്ടില്‍ സന്തോഷ് കുമാര്‍ (43) ആണ് പിടിയിലായത്. തട്ടിപ്പു കേസില്‍ പിടികിട്ടാപ്പുള്ളിയായ ഇയാള്‍ക്കായി ക്രൈംബ്രാഞ്ചും അന്വേഷണത്തിലായിരുന്നു. നെയ്യാര്‍ ഡാം പോലിസും തട്ടിപ്പിന് ഇരയായ ഉദ്യോഗാര്‍ഥികളും ചേര്‍ന്നു തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ യുവാക്കളില്‍ നിന്ന് ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ വാങ്ങിയാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്തത്. അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ചെട്ടികുളങ്ങര സ്വദേശിനിയായ ഗീതാറാണിയും തൃശൂര്‍ സ്വദേശികളായ രണ്ടു പേരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുക. ഇവര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്ഥലങ്ങളിലെത്തി ഉദ്യോഗാര്‍ഥികളെ സമീപിച്ചു ജോലി തരാമെന്നു വിശ്വസിപ്പിച്ചു സന്തോഷിന്റെ അടുത്തെത്തിക്കും. വലയിലാവുന്നവരെ ബംഗളൂരുവില്‍ ടോപ്‌വേ റസിഡന്‍സി എന്ന ഹോട്ടലില്‍ എത്തിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. മുന്‍കൂറായും തവണകളായും ഇവര്‍ തുക കൈപ്പറ്റിയിരുന്നു. ഗീതാറാണിക്കെതിരേ വിസതട്ടിപ്പു കേസുള്ളതായും പോലിസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, ആര്യനാട് പോലിസ് ഇ ന്‍സ്‌പെക്ടര്‍ ബി അനില്‍ കുമാ ര്‍, നെയ്യാര്‍ ഡാം എസ്‌ഐ എസ് സതീഷ് കുമാര്‍, ഗ്രേഡ് എസ്‌ഐ ജോയി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it