Idukki local

കരമണ്ണൂരിന്റെ കോണ്‍ഗ്രസ് കുഞ്ഞേട്ടന്‍ യാത്രയായി



തൊടുപുഴ:ജീവിതത്തിലുടനീളം  കോണ്‍ഗ്രസ്സായിരുന്ന  കുഞ്ഞേട്ടന്‍  യാത്രയായി . കരിമണ്ണൂര്‍  കുന്നപ്പിള്ളില്‍  കെ ഒ ജോസഫ്  കരിമണ്ണൂരുകാര്‍ക്കു കോണ്‍ഗ്രസ്  കുഞ്ഞേട്ടനാണ്    പാര്‍ട്ടി അംഗത്വം  കഴിഞ്ഞ  65  വര്‍ഷമായി  പുതുക്കിവരുന്ന  ഈ എണ്‍പതുകാരന്‍ എന്നും കോണ്‍ഗ്രസിന്റെ വിനീത  പ്രവര്‍ത്തകനായിരുന്നു .കോണ്‍ഗ്രസ്  കരിമണ്ണൂര്‍  മണ്ഡലം പ്രസിഡന്റായി ദീര്‍ഘകാലം  പ്രവര്‍ത്തിച്ചു .കരിമണ്ണൂര്‍ സഹകരണ ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.എക്കാലവും പാര്‍ട്ടിക്കുവേണ്ടി  നിസ്വാര്‍ത്ഥ  സേവനമാണ് മരണം വരെ നടത്തിയത് .   ഏതാനും ആഴ്ച മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റു  ചികിത്സയിലായിരുന്ന കുഞ്ഞേട്ടന്‍ ഇന്നലെ  ഉച്ചയോടെ കരിമണ്ണൂര്‍ സെന്റ്‌മേരീസ് ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത് .കോണ്‍ഗ്രസിലെ  മിക്ക  നേതാക്കളുമായി  അടുത്ത പരിചയം  ഉണ്ടെങ്കിലും  കരിമണ്ണൂര്‍ പഞ്ചായത്തു  കേന്ദ്രീകരിച്ചു ജനങ്ങളോടൊപ്പം  പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കുഞ്ഞേട്ടന്‍.എണ്‍പതിലും വിവാഹവീടുകളിലും  മരണവീടുകളിലും  കുഞ്ഞേട്ടന്റെ  സാന്നിധ്യം  ഉണ്ടായിരുന്നു .പാര്‍ട്ടി വ്യത്യാസമില്ലാതെ നല്ലൊരു സുഹൃത്‌വലയവുമുള്ള കോണ്‍ഗ്രസ്സുകാരനായിരുന്നു കുഞ്ഞേട്ടന്‍.
Next Story

RELATED STORIES

Share it