കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തിയ്യതി ഒക്‌ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
അവകാശങ്ങള്‍/എതിര്‍പ്പുകള്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് അവകാശങ്ങള്‍/എതിര്‍പ്പുകള്‍ തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമയക്രമം മാറ്റണമെന്ന സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പുതുക്കിയത്.
പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ചു വിശദീകരിക്കാന്‍ സപ്തംബര്‍ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ ചേംബറില്‍ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത് കേരളത്തിലാണ്. വോട്ടര്‍പ്പട്ടികയില്‍ കൂടുതല്‍ പ്രവാസികളെയും ഭിന്നശേഷിക്കാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും ചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂടുതലായി വോട്ടര്‍പ്പട്ടികയില്‍ കടന്നുവരേണ്ടതുണ്ട്. നിലവില്‍ 18 പേര്‍ മാത്രമാണുള്ളത്. പ്രവാസികളില്‍ പേരില്ലാത്തവര്‍ക്ക് സിഇഒയുടെ രലീ.സല ൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ലഭ്യമായ ഫോറം 6 എ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
Next Story

RELATED STORIES

Share it