kasaragod local

കരട് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടത് 9,59,050 പേര്‍

കാസര്‍കോട്: ജില്ലയിലെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് 9,59,050 വോട്ടര്‍മാര്‍. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍ 4,93,359. പുരുഷ വോട്ടര്‍മാര്‍ 4,65,691. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
നിയോജക മണ്ഡല അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1,00,253 പുരുഷന്‍മാരും 1,00,675 സ്ത്രീകളുമായി 2,00,928 പേരാണ് മഞ്ചേശ്വരത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് 90,635 പുരുഷന്‍മാരും 90,277 സ്ത്രീകളുമായി 1,80,912 പേരും ഉദുമ മണ്ഡലത്തില്‍ നിന്നും 93,574 പുരുഷന്‍മാരും 98,781 സ്ത്രീകളുമായി 1,92,355 പേരാണ് പട്ടികയിലുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത്.
1,05, 126 സ്ത്രീകള്‍, 94,689 പുരുഷന്‍മാര്‍. ആകെ 1,99,815 പേര്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 86,540 പുരുഷന്‍മാരും 98,500 സ്ത്രീകളുമായി 1,85,040 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജില്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലും ബൂത്ത്‌ലെവല്‍ ഓഫിസറുടെ കൈവശവും വോട്ടര്‍പട്ടിക പരിശോധനക്ക് ലഭിക്കും. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വൈബ്‌സൈറ്റിലും വോട്ടര്‍ പട്ടിക പരിശോധിക്കാം. 54242 എന്ന നമ്പറിലേക്ക് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ഇഎല്‍ഇ എപിക് നമ്പര്‍) എസ്എംഎസ് ചെയ്തും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും സ്ഥലം മാറി പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി 31 വരെ സ്വീകരിക്കും. ംം ം. രലീ.സലൃമഹമ.ഴീ്.ശി എന്ന വൈബ്‌സൈറ്റിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. ഇത് സംബന്ധിച്ച് സംശയങ്ങള്‍ക്ക് 1950 എന്ന ടോ ള്‍ ഫ്രീ നമ്പറിലേക്ക് ഓഫിസ് സമയത്ത് ബന്ധപ്പെടുക. അന്തിമ വോട്ടര്‍പട്ടിക ജനുവരി 11ന് പ്രസിദ്ധീകരിക്കും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജനുവരി 25 മുതല്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it