palakkad local

കരഞ്ഞും ചിരിച്ചും അവരെത്തി; പ്രവേശനോല്‍സവം വര്‍ണാഭമായി



ആനക്കര:കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ സ്‌കൂളിന്റെ പടികടന്നെത്തി.മുന്‍കാലങ്ങളില്‍ കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളിലേക്ക് എത്തിയിരുന്നെങ്കില്‍ ഇന്ന് അതിന് മാറ്റം വന്നു.പ്രീെ്രൈപമറിയിലെ കുട്ടികളാണ് കരച്ചിലിന്റെ വക്കത്തെത്തിയത്.കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ ആസ്ഥാനമായ ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ്് സ്‌കൂളില്‍ പ്രീ പ്രൈമറി,ഒന്നാം ക്ലാസ് അടക്കമുളള ഡിവിഷനുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ ജെ ലീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷറഫുദീന്‍കളത്തില്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ വത്സലവിശ്വനാഥ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഡയറ്റ് ലക്ച്ചറര്‍ ഡോ.രാമചന്ദ്രന്‍, പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് മണികണ്ഠന്‍, വി വി രാധാകൃഷ്ണന്‍,പി കെ ബഷീര്‍,ഹംസത്തലിമാസ്റ്റര്‍,രവീന്ദ്രന്‍ മൂന്ന് കുടിയില്‍, എം ടി എ പ്രസിഡന്റ് രേഖ, സി കെ ശശിപച്ചാട്ടിരി,അധ്യാപിക പ്രഭാവതി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് പുറമെ ഇത്തവണ ഒന്നാം ക്ലാസ്,പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്്് കുടകളും വിതരണം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസ വിതരണവുമുണ്ടായി.
Next Story

RELATED STORIES

Share it