Second edit

കരച്ചിലടക്കാത്തവര്‍

മനുഷ്യര്‍ വലിയതോതില്‍ വികാരപ്രകടനം നടത്തുന്നതും വാവിട്ടുകരയുന്നതും പ്രാകൃതമാണെന്നാണ് ചാള്‍സ് ഡാര്‍വിന്‍ കരുതിയിരുന്നത്. വംശവൃക്ഷത്തിന്റെ ഉച്ചിയില്‍ വെള്ളക്കാരെ സ്ഥാപിച്ച പരിണാമശാസ്ത്രജ്ഞന്റെ നിഗമനം എന്നാല്‍ തീര്‍ത്തും തെറ്റാണെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. സങ്കടം വരുമ്പോള്‍ കരയുന്നതിലും കണ്ണീരൊഴുക്കുന്നതിലും പാശ്ചാത്യരാണ് പൗരസ്ത്യരേക്കാള്‍ മുമ്പില്‍. അനങ്ങാത്ത മേല്‍ച്ചുണ്ടുള്ളവരാണ് ബ്രിട്ടിഷുകാര്‍ എന്നാണു പറയാറ്. എന്തുസംഭവിച്ചാലും ശക്തമായ വികാരം മുഖത്തുകാണിക്കാത്തവര്‍ എന്നാണ് അതിനര്‍ഥം.
എന്നാല്‍, വികാരപ്രകടനത്തിന്റെ ചരിത്രം പഠിക്കുന്ന ലണ്ടനിലെ ഒരു കേന്ദ്രത്തിലെ വിദഗ്ധന്മാര്‍ പറയുന്നത് അത് വെറുമൊരു തെറ്റിദ്ധാരണയാണെന്നാണ്. ബ്രിട്ടനിലെ രാജാക്കന്മാരും പ്രധാനമന്ത്രിമാരും പരസ്യമായി പൊട്ടിക്കരഞ്ഞിരുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ അവര്‍ നിരത്തുന്നു. 2011ല്‍ ഡച്ച് പെരുമാറ്റശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണത്തില്‍ 37 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. അവര്‍ പറയുന്നത്, താരതമ്യേന സമ്പന്നരായവരാണ് കൂടുതല്‍ കരയുന്നതെന്നാണ്. ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പുരുഷന്മാര്‍ നൈജീരിയ, ബള്‍ഗേറിയ, മലേസ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരേക്കാള്‍ പെട്ടെന്നു വികാരത്തിനടിപ്പെടുന്നു. ഘാനയിലെ സ്ത്രീകളേക്കാള്‍ സ്വീഡനിലെ മഹിളാമണികള്‍ കണ്ണീരൊഴുക്കുന്നതില്‍ മുമ്പിലാണ്. സ്ത്രീ-പുരുഷ സമത്വം കൂടുതലുള്ള രാജ്യങ്ങളില്‍ കരയാനുള്ള അവസരം മിക്കവരും നഷ്ടപ്പെടുത്താറില്ല.
Next Story

RELATED STORIES

Share it