Flash News

കരകൗശല വിദഗ്ദര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കരകൗശല വിദഗ്ദര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
X
dc_hc_logo

തിരുവനന്തപുരം: കൈത്തൊഴില്‍ വികസനത്തിനും, വൈദഗ്ദ്ധ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് കരകൗശല വികസന കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 20 ദേശീയ അവാര്‍ഡുകളും, 20 ദേശീയ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുമാണ് നല്‍കുക. ദേശീയ അവാര്‍ഡിന് ഒരു ലക്ഷം രൂപയും ദേശീയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന് 75000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. അവാര്‍ഡിനര്‍ഹരാകുന്ന വര്‍ക്ക് 60 വയസ്സു കഴിഞ്ഞാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി 3000 രൂപ പെന്‍ഷനും ലഭിക്കും. കരകൗശല കമ്മീഷണര്‍ ഓഫീസ് പ്രായോജകരായിട്ടുള്ള വിപണന മേളകളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യക്കകത്ത് റെയില്‍വേ യാത്രക്കായി 20,000 രൂപയും ലഭ്യമാകും. വിദേശ മേളകളില്‍ പങ്കെടുക്കുന്നതിനുള്ള ചിലവ് ഹാന്റി ക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണറുടെ ഓഫീസ് വഹിക്കും.
മൂന്ന് ഘട്ടങ്ങളായാണ് അവാര്‍ഡിനര്‍ഹരായവരെ തെരെഞ്ഞെടുക്കുക. സംയുക്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകര്‍ ഇന്ത്യക്കാരും, 35 വയസ്സ് തികഞ്ഞവരും 2015 ഡിസംബര്‍ 31നകം ഈ മേഖലയില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവരു ആയിരിക്കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, ഹാന്‍ഡിക്രാഫ്റ്റ്‌സ് മാര്‍ക്കറ്റിംഗ് സര്‍വീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍, ഡി.ഐ.സി ബില്‍ഡിംഗ്, വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ട്, വെള്ളയമ്പലം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ നിന്നും അപേക്ഷ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2321366. ഇ- മെയില്‍- hmcsec.tvm@nic.in
അപേക്ഷകളും മാര്‍ഗനിര്‍ദേശങ്ങളും www.handicrafts.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Next Story

RELATED STORIES

Share it