Kottayam Local

കയ്യാല പൊളിച്ചു; പുരയിടത്തില്‍ കണ്ട പാമ്പിനെ പിടികൂടാനായില്ല



മുക്കൂട്ടുതറ: രാത്രിയില്‍ മണിക്കൂറുകളോളം കയ്യാല കിളച്ച് മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം മുക്കൂട്ടുതറ 35 ഭാഗത്ത് ആര്‍ച്ച് കോളനിയില്‍ തടത്തില്‍ ശശിയുടെ പുരയിടത്തിലാണ് മൂര്‍ഖന്‍പാമ്പിനെ പിടികൂടാന്‍ വാവാ സുരേഷും നാടും കിണഞ്ഞ് പരിശ്രമിച്ചത്. ഒരുമാസം മുമ്പ് പാമ്പിനെ കണ്ട വീട്ടുടമയും സുഹൃത്തും മൊബൈല്‍ ഫോണില്‍ പാമ്പിന്റെ ചിത്രം പകര്‍ത്തി കഴിഞ്ഞാണ് മൂര്‍ഖനാണെന്ന് ബോധ്യമായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസവും പാമ്പിനെ കണ്ടു. ഇതോടെ വാവാ സുരേഷിന്റെ സഹായം തേടുകയായിരുന്നു. നാട്ടൂകാര്‍ക്ക് ഒപ്പം വാവാ സുരേഷും ചേര്‍ന്ന് പാമ്പിന്റെ മാളം പൊളിച്ചുമാറ്റി. കയ്യാലയും ഉള്ളിലേയ്ക്കു നീളുന്ന മാളവും പൊളിച്ചുനീക്കിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വല വിരിച്ച് മൂടിയ ശേഷമാണ് വാവാ സുരേഷ് മടങ്ങിയത്. പാമ്പ് വലയില്‍ കുടുങ്ങിയാല്‍ പിടികൂടാമെന്ന് സുരേഷ് അറിയിച്ചു. കഴിഞ്ഞ ദിവസം എരുമേലി ടൗണില്‍ പുത്തന്‍വീട്ടില്‍ സജിയുടെ മുറ്റത്ത് ഭീതിയിലാക്കിയ മൂര്‍ഖന്‍ പാമ്പിനെ പ്ലാച്ചേരിയില്‍ നിന്നെത്തിയ വനപാലക സംഘം പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it