kasaragod local

കയ്യാറിന്റെ സാഹിത്യ പുനര്‍വായന: സെമിനാര്‍ തുടങ്ങി

കാസര്‍കോട്: രാഷ്ട്ര കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ സാഹിത്യവും ജീവിതവും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ദ്വിദിന സാഹിത്യ സെമിനാര്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളജില്‍ തുടങ്ങി. കേരള കോളജ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സെമിനാര്‍.
കോളജ് ഓഡിറ്റോറിയത്തില്‍ റിട്ട: പ്രിന്‍സിപ്പല്‍ ഡോ. പി കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ സാജന്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം ബസന്റ് കോളജ് അസി. പ്രഫ. ഡോ: മീനാക്ഷി 'കയ്യാറിന്റെ ജീവിതവും കന്നഡപോരാട്ടങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. '
കയ്യാറിന്റെ ഭാഷാന്തര സാഹിത്യം' എന്ന വിഷയത്തില്‍ കാസര്‍കോട് ഗവ:കോളജ് കന്നഡ അസി:പ്രഫ. ഡോ: രത്‌നാകര മല്ലമൂലയും 'കയ്യാറിന്റെ ഗദ്യസാഹിത്യം' എന്ന വിഷയത്തില്‍ മംഗളൂരു യൂനിവേഴ്‌സിറ്റി അസി: പ്രഫ. ഡോ: ആനന്ദകോടിമ്പലയും സെമിനാര്‍ അവതരിപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ കെ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, മൂഡബിദ്രി ആള്‍വാസ് എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രഫ. പ്രവീണ്‍ പദ്യാണ, മംഗളൂരു യൂനിവേഴ്‌സിറ്റി അസി: പ്രഫ. ഡോ:മാധവ, ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജ് കൊമേഴ്‌സ് വിഭാഗം മേധാവി വി സചീന്ദ്രന്‍, ട്രാവല്‍ ആന്റ് ടൂറിസം മേധാവി ദിലീപ്, സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി ഷൈമ, കന്നഡ അസി: പ്രഫസര്‍മാരായ പി ശിവശങ്കര, കെ ലക്ഷ്മി സംസാരിച്ചു.
Next Story

RELATED STORIES

Share it