Pathanamthitta local

കയറുമായി കലക്ടറേറ്റിലെത്തിയ യുവാവിനെ അനുനയിപ്പിച്ച് മടക്കി



പത്തനംതിട്ട: ആത്മഹത്യ ചെ യ്യുമെന്നറിയിച്ച് കയറുമായി കലക്ടറേറ്റിലെത്തിയ യുവാവിനെ അധികൃതര്‍ അനുനയിപ്പിച്ച് മടക്കി. ഇന്നലെ രാവിലെയാണ്  സംഭവം. മന്ത്രി മാത്യു ടി തോമസിനെ തന്റെ ഉദ്യമത്തെക്കുറി ച്ച് മുന്‍കൂട്ടി വിളിച്ചറിയിച്ച ശേഷമായിരുന്നു തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാക്രമം. സംഭവം മന്ത്രി ഉടന്‍ തന്നെ ജില്ലാ പോലിസ് മേധാവിയെ  അറിയിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലി സിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സംഘം കലക്ടറേറ്റില്‍ നിലയുറപ്പിച്ചു. കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. 10.45 ഓടെ കൈയില്‍ കരുതിയ കയറുമായി യുവാവ് കലക്ടറേറ്റിലെത്തി. ജില്ലാ കലക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടു. അവധിയിലാണെന്ന് ജീവനക്കാര്‍ അറിയിച്ചു. പകരം ചുമതലയുള്ളവരെ കാണണമെന്നായി യുവാവ്. തുടര്‍ന്ന് പോലിസ് അകമ്പടിയോടെ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ എത്തി. തന്നെ അറസ്റ്റ് ചെയ്യാനോ, ഉപദ്രവിച്ച് പിന്‍തിരിപ്പിക്കാനോ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറഞ്ഞു. ഇയാളുടെ പരാതി സ്വീകരിച്ച ഡെപ്യൂട്ടി കലക്ടര്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാ ന്‍ ഡെപ്യൂട്ടി കലക്ടര്‍ ജില്ലാ പോലിസ് മേധാവിയോട് നിര്‍ദേശിച്ചു. എന്നാല്‍ ആളുകൂടിയതിനും ഊഹാപോഹത്തിനുമപ്പുറം സം ഭവത്തെക്കുറിച്ച് വ്യക്തമായ വി വരം നല്‍കാന്‍ പോലിസോ അ ധികൃതരോ തയ്യാറായില്ല. അവിവേകമൊന്നും കാണിക്കാതെ യുവാവ് മടങ്ങിയെന്ന് മാത്രം എ ല്ലാവര്‍ക്കും അറിയാം. ഇയാള്‍ക്ക്  മാനസികാസ്വസ്ഥ്യം ഉള്ളതായും പറയുന്നു.
Next Story

RELATED STORIES

Share it