Alappuzha local

കയര്‍ ജിയോ ടെക്‌സ്റ്റൈല്‍സ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്



ആലപ്പുഴ:കയര്‍ ഭൂവസ്ത്രത്തിന്റെ വിപണനം വ്യാപകമാക്കുന്നതിനായി കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ആരംഭിക്കുന്ന ജിയോ ടെക്‌സ്റ്റൈല്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ആലപ്പുഴയിലെ ചുങ്കത്ത് സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുടെ കെട്ടിടത്തിലാണ് ടെക്‌സ്റ്റൈല്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം രാവിലെ 10 ന് ധന മന്ത്രി ഡോ. റ്റി എം തോമസ് ഐസക് നിര്‍വഹിക്കും.ത്രിതലപഞ്ചായത്തുകളില്‍ നിന്നും ലക്ഷക്കണക്കിന് സ്‌ക്വയര്‍ മീറ്റര്‍ ജിയോടെക്‌സ്റ്റൈല്‍സിന്റെ ഓര്‍ഡറുകള്‍ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവ കാര്യക്ഷമമായി വിന്യസിക്കുകയും കയര്‍ മേഖലക്കാകെ പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് പരിശീലനം വഴി ലക്ഷ്യമിടുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച സ്‌കൂളിന്റെ മേല്‍നോട്ടം നാഷനല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും കയര്‍ഫെഡും സംയുക്തമായി നിര്‍വഹിക്കും.ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍, എന്‍ജിനീയര്‍മാര്‍, മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളോടൊപ്പം പ്രാഥമിക പരിശീലനവും നല്‍കുന്ന പാഠ്യപദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. 50 പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ഇന്ന് ആരംഭിക്കും. റസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമുകളും, നോണ്‍ റസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമുകളും നടത്തുന്നതിനുള്ള സംവിധാനം സ്‌കൂളിലുണ്ട്.
Next Story

RELATED STORIES

Share it