Alappuzha local

കയര്‍ കേരള 2017ന് ഉജ്ജ്വല തുടക്കം



ആലപ്പുഴ: കയര്‍-പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യന്തര പ്രദര്‍ശന വിപണന മേളയായ ഏഴാമത് കയര്‍ കേരളയ്ക്ക് ഉജ്ജ്വല തുടക്കം. ധനകാര്യ, കയര്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനു മുമ്പ് എസ്ഡിവി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. വിവധ കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിച്ചു.അടുത്ത മൂന്നു വര്‍ഷത്തിനകം മുഴുവന്‍ കയര്‍ തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍വഴി ഇലക്ട്രോണിക് റാട്ടുകള്‍ വിതരണം ചെയ്യുകയും അവ ഉപയോഗിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുമെന്നും  നാളികേര ഉല്‍പാദനം വര്‍ധിപ്പിച്ചും ചകിരിയുടെ ലഭ്യത കൂട്ടിയും ഈ മേഖലയിലെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയണമെന്നും ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷ ന്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ ഉല്‍പന്നങ്ങളുടെ വിദേശ വിപണിയില്‍ എന്തെങ്കിലും ചാഞ്ചാട്ടം ഉണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ ആഭ്യന്തര കമ്പോളം വിപുലമായ രീതിയില്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ടിഎം തോമസ് ഐസക് രചിച്ച ‘കേരള കയര്‍ ദി അജണ്ട ഫോര്‍ മോഡേനൈസേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകം മുന്‍ എംപിയും കയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സിപി രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കയര്‍ ഡയറക്ടര്‍ എന്‍ പത്മകുമാര്‍ ആദ്യപ്രതി സ്വീകരിച്ചു. എംഎല്‍എമാരായ അഡ്വ. എഎം ആരിഫ്, ജില്ലാ കലക്ടര്‍ ടിവി അനുപമ, ആലപ്പുഴ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണന്‍, സ്‌റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ ജി ശ്രീചിത്ര സംസാരിച്ചു. പൂര്‍ണമായും ശീതീകരിച്ച 120 സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്ക്കായി തയ്യാറായിരിക്കുന്നത്. ദേശീയ പവലിയനില്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ്. കലാപരിപാടികളും വിവിധ മല്‍സരങ്ങളും നടക്കുന്ന വേദിയില്‍ ഒരേസമയം 1500 പേര്‍ക്കുവരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it