Alappuzha local

കയര്‍ കേരള : ഇതര സംസ്ഥാനങ്ങളിലേക്കുള്ള ആദ്യ ലോഡ് ഇന്ന് കയറ്റി അയയ്ക്കും



ആലപ്പുഴ: ആഭ്യന്തര വിപണിയിലുള്‍പ്പെടെ കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കാനുള്ള കയര്‍ കേരളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് മേള തുടങ്ങുന്നതിനു മുമ്പ്് യാഥാര്‍ഥ്യമാവുന്നു. കേരളത്തിന്റെ സ്വന്തം കയറുല്‍പങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ബ്രാന്‍ഡ്്് ചെയ്യുന്നതിന്റെ ഭാഗമായുള്ള ആദ്യത്തെ ലോഡ് ഇന്ന്്് കയറ്റിയയക്കും. കയര്‍ കോര്‍പറേഷന്‍ അങ്കണത്തില്‍ വൈകീട്ട്് നാലിന് മന്ത്രി ഡോ. ടിഎം തോമസ് ഐസക് വാഹനങ്ങളുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ പങ്കെടുക്കും. ഏതാണ്ട് 60 ലക്ഷം രൂപയ്ക്കു മുകളില്‍ വില വരു അഞ്ച് ലോഡ് കയര്‍ ഉല്‍പങ്ങളാണ് ആദ്യ ഘട്ടമായി ആലപ്പുഴയില്‍ നിന്ന്് കേരളത്തിനു വെളിയിലേക്കു പോവുന്നത്. ഉത്തരേന്ത്യയിലും മറ്റും വിപണി വിപുലപ്പെടുത്താനും ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും ന്യൂഡല്‍ഹിയില്‍ ഗോഡൗ തുറിട്ടുണ്ട്. അവിടേക്കുള്ള ആദ്യ ലോഡും ഇന്ന് കയറ്റിയയക്കുന്നതില്‍ ഉള്‍പ്പെടും. കൊല്‍ക്കൊത്ത, ന്യൂഡല്‍ഹി, ലക്‌നൗ, അഹമ്മദാബാദ്, കോയമ്പത്തൂര്‍ എിവിടങ്ങളിലേക്കാണ് ഇപ്പോള്‍ കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും വിപണി വിപുലമാക്കുതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണ്.
Next Story

RELATED STORIES

Share it