കയര്‍ കേരളയ്ക്ക് വര്‍ണാഭമായ തുടക്കം
BY Sumeera SMR2 Feb 2016 6:06 AM GMT
Sumeera SMR2 Feb 2016 6:06 AM GMT
ആലപ്പുഴ: കയര്‍ കേരള 2016ന് ആലപ്പുഴയില്‍ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് മൂന്നോടെ ആരംഭിച്ച കയര്‍തൊഴിലാളികളുടെ സാംസ്കാരിക ഘോഷയാത്ര നഗരത്തെ വീര്‍പ്പുമുട്ടിച്ചു. നിശ്ചലദൃശ്യങ്ങളും പ്ലോട്ടുകളും ബാന്‍ഡ് മേളങ്ങളും വഞ്ചിപ്പാട്ടുകളും ഘോഷയാത്രയ്ക്ക് മികവേകി. കയര്‍ത്തൊഴിലാളി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
ആലപ്പുഴ ജില്ലാ കോടതിക്ക് സമീപത്തു നിന്നാരംഭിച്ച ഘോഷയാത്ര കയര്‍ കേരളയുടെ വേദിയായ ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിച്ചു. കയര്‍ സഹകരണ സംഘങ്ങളുടെയും വിവിധ കയര്‍ സ്ഥാപനങ്ങളുടെയും ബാനറിന്റെ പിന്നില്‍ അണിനിരന്നാണ് സ്ത്രീള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ റാലിയില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പകരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം അറിയിക്കാനായി ഡിവൈഎഫ്ഐ ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് പ്രകടനം നടത്തി. ഉദ്ഘാടകന്‍ ആഭ്യന്തരമന്ത്രിയാണെന്നറിഞ്ഞതോടെ പ്രതിഷേധം പേരിന് മാത്രമായിരുന്നു. കെ സി വേണുഗോപാല്‍ എംപിയും ജില്ലയിലെ എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തില്ല. മേളയ്ക്കെതിരേ കെ സി വേണുഗോപാല്‍ എംപി നേരത്തെ പരസ്യമായി രംഗത്തുവന്നിരുന്നു. ണ് ജനങ്ങള്‍.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT