Alappuzha local

കയര്‍ഫെഡ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

ആലപ്പുഴ: കയര്‍ഫെഡ് ഭരണസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ ഡി എഫിന് വിജയം. ആകെ 16 സ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് പറവൂര്‍, തൃശൂര്‍ എന്നീ പ്രോജക്ടുകളില്‍ നിന്നുള്ള ടി എ മോഹനനും വി എന്‍ ഉണ്ണികൃഷ്ണനും എതിരില്ലാത്തതിനാല്‍ ബാക്കി 14 സ്ഥാനങ്ങളിലേയ്ക്കാണ് മല്‍സരം നടന്നത്.  ഇവരെല്ലാം വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ള 10 കയര്‍ പ്രോജക്ടുകളില്‍ നിന്നുള്ള കയര്‍ സഹകരണ സംഘങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇന്നലെ രാവിലെ 9 മണിമുതല്‍ 3 മണിവരെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 601 പേര്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് വോട്ടെണ്ണല്‍ നടത്തി റിട്ടേണിംഗ് ഓഫിസര്‍ ഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിച്ച വോട്ടും മണ്ഡലവും- ആര്‍ അജിത്കുമാര്‍- 413 (ചിറയിന്‍കീഴ്), എസ് എല്‍ സജികുമാര്‍- 414 (കൊല്ലം), എം പുഷ്‌ക്കരന്‍-405 (കായംകുളം), വി എസ് മണി-410 (ആലപ്പുഴ), പി കെ അപ്പുക്കുട്ടന്‍-413 (വൈക്കം), എ പ്രേമന്‍-416 (പൊന്നാനി), മങ്ങംതറ ദേവന്‍-416 (കോഴിക്കോട്) കെ വി സത്യപാലന്‍-416 (കണ്ണൂര്‍), ജോഷി എബ്രഹാം-416 (മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ്), അമ്മിണി എം - 417, പ്രമീള-412, രമാ മദനന്‍-416 (വനിതാ സംവരണം), ബി സാബു-416 (പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം, അഡ്വ. എന്‍ സായികുമാര്‍-419 (ജനറല്‍). തെരെഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 12 പേര്‍ സി പി എം പ്രതിനിധികളും 4 പേര്‍ സി പി ഐ പ്രതിനിധികളുമാണ്.കയര്‍ഫെഡ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ കയര്‍ സംഘം പ്രതിനിധികളേയും എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുവേണ്ടി കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി), ജനറല്‍ സെക്രട്ടറി പി വി സത്യനേശനും കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി കെ കെ ഗണേശനും അഭിവാദ്യം ചെയ്തു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സമ്മേളനത്തില്‍ പി വി സത്യനേശന്‍, പി ജ്യോതിസ്, അഡ്വ. വി മോഹന്‍ദാസ്, വി എം ഹരിഹരന്‍, ബി നസീര്‍, ആര്‍ പ്രദീപ്, പി പി ചിത്തരഞ്ജന്‍, കെ ആര്‍ ഭഗീരഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it