കമ്മീഷണറുടെ വസതിയില്‍ ചൂതാട്ടം; എട്ടു ജീവനക്കാര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ ഡിവിഷനല്‍ കമ്മീഷണറുടെ വസതിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട എട്ടു സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരുടെ സ്റ്റാഫില്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍.
ഡിവിഷനല്‍ കമ്മീഷണര്‍ മുഹമ്മദ് ഇഫ്തിഖാറുദ്ദീന്‍ കഴിഞ്ഞ ദിവസം തന്റെ വസതിയിലെ ക്യാംപ് ഓഫിസില്‍ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു.
പണംവച്ച് ചീട്ടുകളിക്കുന്നുവെന്ന വിവരം ലഭിച്ച കമ്മീഷണര്‍ തന്നെയാണ് പോലിസിനെ വിവരമറിയിച്ചത്. 13,000 രൂപ, കാര്‍ഡുകള്‍, മൊബൈല്‍ എന്നിവ ചൂതാട്ടക്കാരില്‍ നിന്നു പോലിസ് പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it