Movies

'കമ്മട്ടിപ്പാടം'ത്തിലെ ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു

കമ്മട്ടിപ്പാടംത്തിലെ ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു
X
Kammatipaadam - Kaathirunna Pakshi - 783

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന 'കമ്മട്ടിപ്പാടം'ത്തിലെ ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു. 'കാത്തിരുന്ന പക്ഷി ഞാന്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടെതാണ് വരികള്‍.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം എറണാകുളത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും, ആ വളര്‍ച്ചയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപ്പോയവരുടെ, പ്രത്യേകിച്ച് ദളിതുകളുടെ, നേരെയുണ്ടായ അനീതി സത്യസന്ധമായും ധീരമായും അവതരിപ്പിച്ച്രിക്കുന്നു.
രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കമ്മട്ടിപ്പാടം' ഒരു ആക്ഷന്‍ സിനിമയാണ്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖം ഷോണ്‍ റോമിയാണ് നായിക. സൂരജ് വെഞ്ഞാറമൂട്,സൗബിന്‍ ഷാഹിര്‍, അലെന്‍ സിയെര്‍, അനില്‍ നെടുമങ്ങാട്, മണികണ്ഠന്‍, പി. ബാലചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, അമല്‍ദ ലിസ്, മുത്തുമണി സോമസുന്ദരന്‍, രസിക ദുഗ്ഗല്‍, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കി യിരിക്കുന്നത് പി. ബാലചന്ദ്രനാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം ബി. അജിത്കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം കുമാര്‍ മേനോനാണ് 'കമ്മട്ടിപ്പാടം' നിര്‍മ്മിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it