Second edit

കമ്പോളശക്തി



അടുത്ത കാലം വരെ അറബ് രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന കറുത്ത മൂടുപടം മറ്റു രാജ്യങ്ങളിലും വ്യാപകമായതോടെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നവരും രംഗത്തെത്തി. വളര്‍ന്നുവരുന്ന കമ്പോളമാണ് അവരെ ആകര്‍ഷിക്കുന്നത്. മുസ്്‌ലിംകള്‍ ശരീഅത്ത് നിബന്ധനകള്‍ പാലിക്കുന്ന വസ്ത്രവും മേക്കപ്പും പാദരക്ഷയും വാങ്ങുന്നതിനായി മാത്രം വര്‍ഷംപ്രതി 300 കോടി ഡോളറാണിപ്പോള്‍ ചെലവഴിക്കുന്നത്. പന്നിക്കൊഴുപ്പ് ചേര്‍ക്കാത്ത ക്രീം, ലിപ്സ്റ്റിക്, ആല്‍ക്കഹോളില്ലാത്ത സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കു വേണ്ടിയുള്ള ആവശ്യവും വര്‍ധിച്ചുവരുകയാണ്. ചുരുക്കത്തില്‍ അമേരിക്കയുടെ അത്ര വലുപ്പമുള്ള കമ്പോളമാണത്. ക്രൈസ്തവരും യഹൂദരും പലപ്പോഴും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങളില്‍ തല്‍പരരായതിനാല്‍ അവര്‍ക്കു പറ്റിയ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ പല ഡിസൈനര്‍മാരും മല്‍സരിക്കുന്നുണ്ട്. ടോമി ഹില്‍ഫിഗര്‍, മാംഗോ തുടങ്ങിയ വമ്പന്‍ വസ്ത്രനിര്‍മാണക്കമ്പനികള്‍ ഇപ്പോള്‍ മുസ്്‌ലിംകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന മൂടുപടങ്ങള്‍ രംഗത്തിറക്കിയിട്ടുണ്ട്. റമദാന്‍ വസ്ത്രശേഖരങ്ങള്‍ എന്നാണ് അവര്‍ അവയ്ക്ക് പേരിട്ടിരിക്കുന്നത്. ഈയിടെ നടന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഒട്ടേറെ സ്റ്റാളുകള്‍ ഈ പുതിയ ഉപഭോക്താക്കളെ ലക്ഷ്യംവച്ചിരുന്നു. യുദ്ധംകൊണ്ട് തകര്‍ന്ന ബസ്‌റ തൊട്ട് സമ്പന്നമായ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് വരെയുള്ള നഗരങ്ങള്‍ മുസ്‌ലിം ഫാഷന്‍ ഷോയ്ക്ക് ആതിഥ്യമരുളി. താരതമ്യേന വിരസമായ സൗദി അറേബ്യയില്‍ വരെ മാറ്റം കാണുന്നുണ്ട്. ഭരണകൂടം ഈയിടെ മറ്റു ചില വര്‍ണങ്ങളൊക്കെയുള്ള മൂടുപടങ്ങളുടെ നേരെ കണ്ണടച്ചത് ഈ മാറ്റങ്ങളുടെ സൂചനയാണ്.
Next Story

RELATED STORIES

Share it