kannur local

കമ്പി മോഷണം: പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കമ്പി മോഷ്ടിച്ച സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് അറസ്റ്റ് ചെയ്തു.
ഇടുക്കി കരിങ്കുന്നം കുറ്റുപ്പുവത്തിങ്കല്‍ ഹൗസില്‍ കെ എസ് ശ്രീജിത്ത്, ഈരാറ്റുപേട്ട പാടാപ്പുഴയിലെ ചിറ്റാരിപ്പാറ ഹൗസില്‍ സി സി ബിനു എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ സക്വാഡ് പിടികൂടിയത്. 2012ല്‍ തളിപ്പറമ്പ് കുറ്റിക്കോലിലെ കെപിഎന്‍ ട്രേഡ്രഴ്‌സിനു മുന്നില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ വിലവരുന്ന നാലു ടണ്‍ കമ്പി, കരുവഞ്ചാല്‍ യൂനിവേഴ്‌സല്‍ അസോസിയേറ്റ്‌സിന്റെ ഒരു ലക്ഷം രൂപയുടെ 20 ക്വിന്റല്‍ വാര്‍പ്പ് കമ്പി, ശ്രീകണ്ഠാപുരം പെരുവളത്തുപറമ്പിലെ അബ്ദുര്‍റസാഖിന്റെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്‌വേഴ്‌സിന്റെ പിന്നില്‍ സൂക്ഷിച്ച പതിനാലര ക്വിന്റല്‍ കമ്പി എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇരുവരും.
കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് 2014ല്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി തൊടുപുഴ ടൗണില്‍വച്ച് പോലിസിനെ കണ്ട ശ്രീജിത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇരുവരെയും തളിപ്പറമ്പിലെത്തിച്ചു.
Next Story

RELATED STORIES

Share it