കമ്പകക്കാനം കൂട്ടക്കൊല: ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ നാലാംപ്രതിയായ സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചയാളുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം പട്ടരുമഠത്തില്‍ സുനീഷിന്റെ അപേക്ഷയാണു തൊടുപുഴ സെഷന്‍സ് കോടതി ജഡ്ജി തള്ളിയത്. നാലാം പ്രതി പിടിയിലായ സമയത്ത് 9100 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൊള്ളയടിച്ച മുതലാണെന്ന് അറിഞ്ഞില്ല എന്ന വാദം തള്ളിയാണ് കോടതി ജാമ്യം നിരസിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി സുനില്‍ ദത്ത് ഹാജരായി. ആഗസ്ത് ഒന്നിനാണ് കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it