Idukki local

കമ്പംമെട്ടില്‍ സര്‍വേ; തീരുമാനം ലംഘിച്ച് തമിഴ്‌നാട് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു



നെടുങ്കണ്ടം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കമ്പംമെട്ടില്‍ നടന്നുവരുന്ന സര്‍വേയില്‍ പ്രദേശവാസികാളായ മൂന്നുപേരുടെ വീടുകള്‍ തമിഴ്‌നാട്ടില്‍. കിഴക്കേനാത്ത് റോയി ആന്റണി, കീച്ചാലില്‍ കുഞ്ഞുമോന്‍, പാണ്ഡ്യന്‍കുഴിയില്‍ സദാനന്ദന്‍ എന്നിവരുടെ വീടും, സ്ഥലവുമാണ് തമിഴ്‌നാടിന്റെ വനഭൂമിയിലാണെന്ന് സര്‍വേസംഘം കണ്ടെത്തിയത്. ഈ സ്ഥലങ്ങളില്‍ തമിഴ്‌നാട് റവന്യൂസംഘം റിസര്‍വ് ഫോറസ്‌റ്റെന്ന് രേഖപ്പെടുത്തിയ വേലിക്കല്ലുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച സര്‍വ്വേ ഇന്നും തുടരും. കള്ളിയാങ്കല്‍ ജോര്‍ജുകുട്ടി, ജോയി കാലപ്പള്ളി, തെയ്യാമ്മ തേക്കിന്കാട്ടില്‍, കളിയിക്കല്‍ കുഞ്ഞുമോന്‍ ജോ ര്‍ജ് എന്നിവരുടെ ഭൂമിയും തമിഴ്‌നാടിന്റെ വനഭൂമിയായി രേഖപ്പെടുത്തിയാണ് സര്‍വ്വേ പുരോഗമിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും സര്‍വ്വേ വിഭാഗമാണ് സംയുക്ത പരിശോധന നടത്തി വരുന്നത്. തേനിആര്‍ഡിഒ രവിചന്ദ്രന്‍, ജില്ലാ സര്‍വ്വേ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എ.എ രാജന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ സര്‍വ്വേ നടത്തിയതിനുശേഷം വിശദമായി പരിശോധിച്ച് സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് ഇരു സംസ്ഥാനങ്ങളും കഴിഞ്ഞദിവസം കമ്പംമെട്ട് വനംവകുപ്പ് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തിരുമാനിച്ചത്. എന്നാല്‍ തമിഴ്‌നാട് കഴിഞ്ഞദിവസം സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചതോടെ ഇന്നലെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. കലക്ടര്‍മാര്‍ തമ്മില്‍ സംസാരിച്ച് വിഷയം പരിഹരിച്ചശേഷം ഇന്നു മുതല്‍ വീണ്ടും സര്‍വേ ആരംഭിക്കുമെന്ന് റവന്യൂ ഉദേ്യാഗസ്ഥര്‍ അറിയിച്ചു. അതേസമയം, സര്‍വ്വേ ആരംഭിച്ച സമയത്ത് സര്‍വ്വേ ലോട്ടറിയായി മാറിയത് പതനാലില്‍ എം ജിജിയ്ക്ക്. സ്ഥലം അളന്നുതിരിച്ചപ്പേ ാള്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം ജിജിയുടേതായിമാറി. വന്‍മരങ്ങള്‍ ഉള്‍പ്പെടെ നില്‍ക്കുന്ന സ്ഥലമാണ് ജിജിയ്ക്ക് ലഭിച്ചത്. സമീപത്തായി ഏലം, കാപ്പി, കൊടി കൃഷികളാണ് ജിജിക്കുള്ളത്. ഈ സ്ഥത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് തമിഴ്‌നാട് വനംവകുപ്പ് സര്‍വ്വേക്കല്ലിട്ട് തിരിച്ച് ജിജിയ്ക്ക് നല്‍കിയത്.
Next Story

RELATED STORIES

Share it