Idukki local

കമ്പംമെട്ടിലെ സെയില്‍സ് ടാക്‌സ് ഓഫിസ് പൂട്ടി

നെടുങ്കണ്ടം: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടിലെ സെയില്‍സ് ടാക്‌സ് ഓഫിസ് പൂട്ടി. ഇതോടെ എക്‌സൈസ് വിഭാഗത്തിന്റെ പരിശോധന നിലച്ചു. ജിഎസ്ടി നിലവില്‍ വന്നതോടെ ചെക്‌പോസ്റ്റിലെ വാണിജ്യനികുതി ഓഫിസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇതോടെ വാണിജ്യനികുതി വകുപ്പിന്റെ ഓഫിസിന്റെ പരിസരത്ത് നിന്നും ചെക്‌പോസ്റ്റ് നിയന്ത്രിച്ചിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ മുതല്‍ പരിശോധന നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍  വാണിജ്യനികുതി വകുപ്പ് ചെക്‌പോസ്റ്റില്‍ ഉപയോഗിച്ചിരുന്ന ബാരിക്കേഡുകള്‍ എക്‌സൈസ് വിഭാഗത്തിനു കൈമാറാന്‍ ജില്ല കലക്ടര്‍ ജി ആര്‍ ഗോകുല്‍ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ഈ ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കമ്പംമെട്ട്, കട്ടപ്പന, കമ്പംമെട്ട്, നെടുങ്കണ്ടം മേഖലയിലേക്ക് എത്തുന്ന വാഹനങ്ങള്‍ പരിശോധിച്ചിരുന്നത്. ബാരിക്കേഡുകള്‍ വാണിജ്യനികുതി വകുപ്പിന്റെ പരിസരത്ത് നിന്നുമാത്രം നിയന്ത്രിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഫിസ് കെട്ടിടത്തിന്റെ പരിസരത്ത് ബെഞ്ചും ഡെസ്‌കുമിട്ടാണ് എക്‌സൈസ് താല്‍ക്കാലികമായി കമ്പംമെട്ട്- കട്ടപ്പന റോഡിലൂടെ കടന്നുപോവുന്ന വാഹനങ്ങളില്‍ പരിശോധന നടത്തിയിരുന്നത്. ബാരിക്കേഡ് കൈമാറാന്‍ കലക്ടറുടെ ഉത്തരവ് ലഭിച്ചിട്ടും ബാരിക്കേഡിന്റെ പ്രവര്‍ത്തനം എക്‌സൈസിനു വിട്ടുനല്‍കാന്‍ വാണിജ്യനികുതി വകുപ്പ് തയ്യാറായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വാണിജ്യനികുതി വകുപ്പ് ചെക്‌പോസ്റ്റിലെ ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഗേറ്റ് പൂട്ടിയതോടെ എക്‌സൈസ് വിഭാഗം പരിശോധന അവസാനിപ്പിക്കേണ്ട ഗതികേടിലായികലക്ടറുടെ ഉത്തരവ് ലഭിച്ചിട്ടും ബാരിക്കേഡിന്റെ പ്രവര്‍ത്തനം എക്‌സൈസിനു വിട്ടുനല്‍കാന്‍ വാണിജ്യനികുതി വകുപ്പ് തയ്യാറായിരുന്നില്ല. ഇതിനുശേഷം ഇരുവിഭാഗങ്ങള്‍ ബാരിക്കേഡുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേര്‍പ്പെടുകയും സ്ഥലത്ത് ഏറ്റുമുട്ടുകയും ചെയ്തു. തുടര്‍ന്ന് എക്‌സൈസ്- വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിഷയത്തിലിടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് എക്‌സൈസിനു ബാരിക്കേഡുകളുടെ പ്രവര്‍ത്തന ചുമതല മാത്രം വിട്ടുനല്‍കിയത്. വാണിജ്യനികുതി വകുപ്പ് സ്ഥലത്തെ ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ നികുതി വകുപ്പിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്ത് കടന്നാല്‍ അതിക്രമിച്ച് കടന്നുകയറിയെന്ന് പറഞ്ഞ് കേസുകൊടുക്കുമെന്നുള്ള ഭീഷണിയും എക്‌സൈസിനു മുന്നിലുണ്ട്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. കമ്പംമെട്ട്- കട്ടപ്പന പ്രധാന പാതയില്‍ പരിശോധന ആരംഭിച്ചശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പംമെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ 40 കഞ്ചാവ് കേസുകളാണ് പിടികൂടിയത്. ഇന്നലെ മുതല്‍ ബാരിക്കേഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവാതെ വന്നതോടെ എക്‌സൈസിന്റെ പരിശോധനയും നിലച്ചു. പരിശോധന തടസപ്പെട്ട വിവരം ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി കമ്പംമെട്ടിലെ എക്‌സൈസ് ജീവനക്കാര്‍ അറിയിച്ചു. വിഷയം ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് വിഭാഗം.
Next Story

RELATED STORIES

Share it