malappuram local

കമാനം പാലം വീതി കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു

തിരൂര്‍: അപകടം പതിവായ തിരുനാവായ-പുത്തനത്താണി റോഡിലെ പട്ടര്‍നടക്കാവ് കമാനം പാലം വീതി കൂട്ടി കൈവരി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഈയാവശ്യമുന്നയിച്ച് എസ്ഡിടിയു തിരുനാവായ പഞ്ചായത്ത് കമ്മിറ്റി എംഎല്‍എ സി മമ്മുട്ടിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം റസ്റ്റ് ഹൗസിലെത്തിയാണ് എസ്ഡിടിയു ഭാരവാഹികളായ എം സി കുഞ്ഞീന്‍, അബ്ദുചേരൂരാല്‍, ഷരീഫ് ഇഖ്ബാല്‍ നഗര്‍ എന്നിവര്‍ ചേര്‍ന്നാണു പരാതി നല്‍കിയത്.
ഏതാനും മാസങ്ങള്‍ക്കിടെ നാലു ബൈക്കപകടങ്ങളും രണ്ടു കാറപകടങ്ങളും ഇവിടെ നടന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൈവരി ആവശ്യത്തിന് ഉയരമില്ലാത്തതും ഉള്ളത് വാഹനമിടിച്ച് തകര്‍ന്നതുമാണ്. തിരുനാവായ-പുത്തനത്താണി റോഡ് തൃശൂര്‍-കോഴിക്കോട് ബൈപാസാണ്. ഗൂഗിളിന്റെ റൂട്ടുമാപ്പില്‍ തൃശൂര്‍ -കോഴിക്കോട് റോഡ് തിരഞ്ഞാല്‍ ഈ വഴിയാണ് നിര്‍ദേശിക്കുന്നത്. അതിനാല്‍ നിരവധി ദീര്‍ഘദൂര വാഹനങ്ങളാണ് ദിനം പ്രതി ഇതുവഴി കടന്നു പോവുന്നത്. പലപ്പോഴും പ്രദേശം പരിചയമില്ലാത്തവര്‍ ഓടിക്കുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തി ല്‍ പെടുന്നത്.
റോഡ് വീതി കൂട്ടി റബറൈസ്ഡ് ചെയ്തുവെങ്കിലും പാലം വീതി കൂട്ടിയിട്ടില്ല. പ്രദേശത്ത് അപകട സൂചനാ ബോര്‍ഡുകളോ റിഫഌക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പാലത്തിനരികില്‍ ഒരു തെരുവു വിളക്കു പോലും സ്ഥാപിക്കാന്‍  മെനക്കെട്ടിട്ടില്ല. കാല്‍നടയാത്രക്കാ ര്‍ക്ക് നടക്കാനും പാലത്തില്‍  സൗകര്യമില്ല.
റോഡിലെ അപകടകരമായ വളവ് നിവര്‍ത്തി പാലം വീതി കൂട്ടി സ്ഥാപിക്കണ നാട്ടുകാരുടെ ആവശ്യത്തിനും പഴക്കമേറെയുണ്ട്. സംഭവം അധികാരികളെ ഓര്‍മിപ്പിക്കാന്‍ എസ്ഡിടിയു പ്രദേശത്ത് ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തിയിരുന്നു. ഇവിടെ സംഭവിച്ച അപകടങ്ങളിലേറെയും രാത്രി സമയങ്ങളിലാണ്.
വെളിച്ചത്തിന് ഇതുവരെ  ലൈറ്റ് പോലും സ്ഥാപിച്ചിട്ടില്ല. ഇവിടെ ലൈറ്റ് സ്ഥാപിക്കണമെന്ന് പട്ടര്‍നടക്കാവ് ഗ്രീന്‍ ആര്‍മി വാട്‌സ് ആപ് കൂട്ടായ്മയും ആവശൃപ്പെട്ടു. പി പി അലിമുഹമ്മദ് അധൃക്ഷതവഹിച്ചു.
സാക്കിര്‍ മൈലാടിയാല്‍ , ടി പി നാസര്‍, ഹംസ കോന്നല്ലൂര്‍, ടി കെ ജലീല്‍, താജുദ്ദീന്‍ പല്ലാര്‍, നൗഷാദ് തിരുത്തി,  പി വി ഹനീഫ, പരപ്പില്‍ ജലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it