Flash News

കമല്‍ ഹാസനെ പിന്തുണച്ച് നടന്‍ അരവിന്ദ് സ്വാമി

കമല്‍ ഹാസനെ പിന്തുണച്ച് നടന്‍ അരവിന്ദ് സ്വാമി
X


ചെന്നൈ: രാജ്യത്ത് ഹിന്ദു 'തീവ്രവാദ'മുണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനയെ പിന്തുണച്ച് പ്രകാശ്‌രാജിനു പിന്നാലെ  നടന്‍ അരവിന്ദ് സ്വാമിയും രംഗത്ത്. ഒരു വ്യക്തി നിയമവിധേയമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ, അക്രമത്തിലൂടേയും പ്രകോപനത്തിലൂടേയും പൊതുജനത്തിന് മേല്‍ തന്റെ ലക്ഷ്യങ്ങള്‍ രാഷ്ട്രീയമായും അടിച്ചേല്‍പ്പിക്കുന്നതാണ് തീവ്രവാദമെന്ന് അരവിന്ദ് സ്വാമി പറയുന്നു. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി പ്രതികരണം നടത്തിയത്. നേരത്തെ കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ ഭയം പടര്‍ത്തുമ്പോള്‍ അത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണെന്ന് നേരത്തേ പ്രകാശ് രാജും ചോദിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it