Flash News

കമല്‍ഹാസന് എതിരായ കൊലവിളി ഹിന്ദുത്വ ഭീകരത : നാസറുദ്ദീന്‍ എളമരം



കോഴിക്കോട്: നടന്‍ കമല്‍ഹാസനെ വെടിവച്ചുകൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭാ നേതാവിന്റെ പ്രസ്താവന രാജ്യത്ത് നിലനില്‍ക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘപരിവാരവും അനുബന്ധ ഹിന്ദുത്വ പ്രസ്ഥാനങ്ങളും ഈ രാജ്യത്ത് നടപ്പാക്കുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും തീവ്രമായ പ്രതിഫലനമാണ് ഇത്തരം കൊലവിളികള്‍. പശുഭക്തിയുടെ പേരില്‍ മുസ്‌ലിംകളും ദലിതുകളും തല്ലിക്കൊലകള്‍ക്കിരയാക്കപ്പെടുന്ന ഒരു സാമൂഹികാവസ്ഥയെ കുറിച്ചു യാഥാര്‍ഥ്യബോധത്തോടെയുള്ള നിരീക്ഷണമായാണ് കമല്‍ഹാസന്റെ പ്രസ്താവനയെ വിലയിരുത്തേണ്ടത്. ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിനു കടിഞ്ഞാണിടാന്‍ നമുക്ക് കഴിയണമെന്നും നാസറുദ്ദീന്‍ എളമരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
Next Story

RELATED STORIES

Share it