thrissur local

കമലാസുരയ്യയുടെ 84ാം ജന്‍മദിനം ഇന്ന്; ആമിയുടെ ഓര്‍മകള്‍ വിടര്‍ത്തി നീര്‍മാതളം പൂത്തു

അണ്ടത്തോട്: പുന്നയൂര്‍ക്കുളത്തിന്റെ നീര്‍മാതളം ആമിയുടെ 84ാം ജന്മദിനം ഇന്ന്. വിശ്വ സാഹിത്യകാരിയുടെ ഓര്‍മക ള്‍ക്ക് സുഗന്ധം വീശി  പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് നീര്‍മാതളം പൂത്തുലഞ്ഞു. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നീര്‍മാതളം പൂവിടാറുള്ളത്.
ഇത്തവണ മാര്‍ച്ചിലാണ് നീര്‍മാതളത്തില്‍ പൂവിട്ടത്. നീര്‍മാതള മരച്ചില്ലകളില്‍ പൂക്കള്‍ വന്ന് നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും. പുന്നയൂര്‍ക്കുളത്തെ കമലാസുരയ്യയുടെ സ്മാരക സമുച്ചയത്തിനോട് ചേര്‍ന്നുള്ള നാലപ്പാട്ട് പാമ്പിന്‍കാവിലാണ് നീര്‍മാതളം പടര്‍ന്നു നില്‍ക്കുന്നത്.
ഒരു മാസത്തോളം മരത്തില്‍ പൂക്കള്‍ ഉണ്ടാവുമെങ്കിലും പത്ത് ദിവസം മാത്രമാണ് പൂക്കള്‍ നിറഞ്ഞുനില്‍ക്കുക. മഞ്ഞപ്പട്ട് വിരിച്ചപോലെ മരത്തിനു താഴെ പൂക്കളുടെ ദളങ്ങളും ഇലകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നീര്‍മാതളം പൂത്തതറിഞ്ഞ് നിരവധി സന്ദര്‍ശകരാണ് കാവിലെത്തുന്നത്.
Next Story

RELATED STORIES

Share it