wayanad local

കബനി നദീതീരത്ത് 12 കിലോമീറ്റര്‍ വൃക്ഷവല്‍ക്കരണം



കല്‍പ്പറ്റ: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ പൂര്‍ണമായും പൂതാടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളിലായി കടമാന്‍തോട്ടിലേക്കും കന്നാരംപുഴയിലേക്കും നീരൊഴുക്കുള്ള പ്രദേശങ്ങളും ഉള്‍പ്പെടുത്തി 80.2 കോടി രൂപ അടങ്കലില്‍ നടപ്പാക്കുന്ന വരള്‍ച്ചാ ലഘൂകരണ പദ്ധതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നതില്‍ കബനി നദീതീര ഹരിതവല്‍ക്കരണവും. കബനി നദീതീരത്ത് 12 കിലോമീറ്റര്‍ നീളത്തില്‍ മൂന്നു വരിയില്‍ നാടന്‍ ഇനങ്ങളില്‍പെട്ട വൃക്ഷത്തൈകള്‍ നട്ട് മൂന്നു വര്‍ഷം പരിപാലിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 6000 ഹെക്റ്റര്‍ കരപ്രദേശത്ത് നാടന്‍ ഇനങ്ങളില്‍പ്പെട്ട 1.5 ലക്ഷം വൃക്ഷത്തൈകള്‍ വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സഹകരണത്തോടെ നടലും മൂന്നു വര്‍ഷം പരിപാലനവും, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും വളപ്പുകളില്‍ യോജിച്ച സ്ഥലത്ത് വൃക്ഷക്കൂട്ടം (കാവ്) ഉണ്ടാക്കുന്നതിനു തൈകള്‍ നട്ട് മൂന്നു വര്‍ഷത്തെ സംരക്ഷണം, പദ്ധതി പ്രദേശത്തെ ചെറുതും വലുതുമായ നീര്‍ച്ചാലുകളുടെ ഓരങ്ങളില്‍ 100 കിലോമീറ്റര്‍ നീളത്തില്‍ ഓട, മുള എന്നിവ നട്ടുപിടിപ്പിച്ച് രണ്ടുവര്‍ഷത്തെ പരിപാലനം, 200 വീതം  ഹെക്റ്ററില്‍ തീറ്റപ്പുല്‍കൃഷിയും കരനെല്‍കൃഷിയും, 750 ഹെക്റ്ററില്‍ പുതുവിള, പദ്ധതി പ്രദേശത്ത് ജൈവവളം ലഭ്യമാക്കുന്നതിനു 11 വെര്‍മി കംപോസ്റ്റ് യൂനിറ്റുകള്‍, തുറന്ന കിണറുകളുടെയും കുഴല്‍ക്കിണറുകളുടെയും റീചാര്‍ജിങ്, ചകിരി നിറച്ച മഴക്കുഴികളുടെ നിര്‍മാണം, റോഡിലൂടെ ഒഴുകുന്ന അധികജലം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍, കയ്യാല നിര്‍മാണം, വനാതിര്‍ത്തിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണണകള്‍, ജൈവ തടയണ നിര്‍മാണം, നീര്‍ച്ചാലുകളുടെ അരിക് സംരക്ഷണം, ചെറുതും വലുതുമായ തടയണകളുടെ നിര്‍മാണവും പുനരുദ്ധാരണവും, വിവിധ വലിപ്പത്തിലുള്ള മണ്‍കുളങ്ങളുടെയും കല്ലുകെട്ടിയ കുളങ്ങളുടെയും നിര്‍മാണം, തോടുകള്‍ക്കകത്ത് ജലം സംഭരിക്കുന്നതിനു സങ്കന്‍പോണ്ട്, തിരശ്ചീന ജലവാര്‍ച്ചയും ജലനഷ്ടവും തടയുന്നതിനാവശ്യമായ സ്ഥലങ്ങളില്‍ ഡൈക്ക് നിര്‍മാണം, കബനി ജലം ഉപയോഗപ്പെടുത്തി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കല്‍, കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ ജലസേചനത്തിനു പമ്പ് സെറ്റ് വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
Next Story

RELATED STORIES

Share it