കഫീല്‍ ഖാന്‍ തല്‍ക്കാലം കേരളത്തിലേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ നിപാ വൈറസ് ബാധിത പ്രദേശങ്ങളില്‍ സൗജന്യ സേവനം നടത്താമെന്ന് വാഗ്ദാനം ചെയ്ത ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍ തല്‍ക്കാലം കേരളത്തിലേക്ക് വരേണ്ടെന്ന് നിര്‍ദേശം.
ലഖ്‌നോയില്‍ നിന്നു ബംഗളൂരു വഴി ഇന്നലെ കൊച്ചിയിലേക്ക് വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, തല്‍ക്കാലം യാത്ര മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്നു നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി എയിംസില്‍ നിന്നു ഡോക്ടര്‍മാര്‍ എത്തുന്നതിനാലാണ് തന്റെ യാത്ര മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it