Flash News

കഫീന്റെ അമിതോപയോഗം ; യുവാവ് മരിച്ചു



വാഷിങ്ടണ്‍: കഫീന്‍ കലര്‍ന്ന പാനീയത്തിന്റെ തുര്‍ച്ചയായ ഉപയോഗംമൂലം അമേരിക്കയില്‍ യുവാവ് മരിച്ചതായി റിപോര്‍ട്ട്. സൗത്ത് കാരലൈനയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലന്‍ കുറഞ്ഞ സമയത്തില്‍ അമിതമായി ശീതളപാനീയത്തിന്റെ ഉപയോഗം നിമിത്തമാണു മരണമടഞ്ഞത്. ഏപ്രിലാണ് മൗണ്ടെയ്ന്‍ ഡ്യൂ അടങ്ങിയ ശീതള പാനീയമായ മക് ഡൊണള്‍ഡ് അമിതമായി കഴിച്ചത്. കഫീന്‍ മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍, കുട്ടിക്ക് ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ മുമ്പ് ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it