palakkad local

കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ പേപ്പട്ടിയുടെ വിളയാട്ടം: മൂന്നു പേര്‍ക്ക് പരിക്കേറ്റു

ആനക്കര: കാഞ്ഞിരത്താണിയില്‍ പേപട്ടിയുടെ ആക്രമണം. കുട്ടിയടക്കം മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. മക്കാട് കോളനിക്ക് സമീപം ഇന്നലെ 12 മണിയോടെയാണ് സംഭവം.
പൂപറമ്പില്‍ ഭാസ്‌കരന്‍ (45), പുഞ്ചയില്‍ നിയാസ് (22), വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഒരു കുട്ടിക്കുമാണ് കടിയേറ്റത്. പിറകില്‍നിന്ന് വന്ന പേപട്ടിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കൈക്ക് കടിയേറ്റ ഒരാളെ വിദഗ്ധ ചികില്‍സക്കായി തൃശ്ശുരിലേക്ക് മാറ്റി. മറ്റു രണ്ട് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലി കൊന്നു. കപ്പൂര്‍ പഞ്ചായത്തിന്റൈ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it