palakkad local

കപ്പില്‍ മുത്തമിട്ട് വീണ്ടും വിക്ടോറിയ

ചിറ്റൂര്‍: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തുഞ്ചന്റെ മണ്ണില്‍ നടന്നുവരുന്ന കാലിക്കറ്റ് യുനിവേഴ്‌സിറ്റി എ സോണ്‍ കലാമാമാങ്കത്തിന് തിരശീല വീണപ്പോള്‍ തുടര്‍ച്ചയായ നാലാം തവണയും പാലക്കാട്  ഗവ. വിക്ടോറിയ കോളജ് കിരീടം നിലനിര്‍ത്തി. 230പോയിന്റ് നേടിയാണ് നാലാം തവണയും കപ്പില്‍ മുത്തമിട്ടത്. 98 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച മല്‍സരങ്ങളില്‍ ആതിഥേയരായ ഗവ.ചിറ്റൂര്‍ കോളജ് 185  പോയിന്റുമായി രണ്ടാം സ്ഥാനത്തും ,123, പോയിന്റുമായി എംഇഎസ് മണ്ണാര്‍ക്കാട് മുന്നാം സ്ഥാനവും കരസ്ഥമാക്കി. മല്‍സരിച്ച 18 ഇനങ്ങളില്‍ വിക്ടോറിയ കോളജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, 14 ഇനങ്ങളിലെ ഒന്നാം സ്ഥാനവുമായി ഗവ.ചിറ്റൂര്‍ കോളജും 11 ഇനങ്ങളില്‍ ഒന്നാം സ്ഥാനവുമായി എംഇഎസ് കല്ലടി തൊട്ടു പുറകിലും നിലയുറപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി സുരേഷ് ബാബു മുഖ്യാതിഥിയായി. എന്‍ എം റിജേഷ് അധ്യക്ഷത വഹിച്ചു. യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം പ്രഫ.റിജുലാല്‍, പ്രഫ. ആനന്ദ് വിശ്വനാഥ്,  യൂനിയന്‍ ചെയര്‍ പേഴ്‌സണ്‍ സുജ, സംഘാടക സമിതി ചെയര്‍മാന്‍, നീരജ് സംസാരിച്ചു.
Next Story

RELATED STORIES

Share it